
വെറും 40 ദിവസത്തിനുള്ളിൽ 30,000 ബുക്കിംഗ് നേടി പുതുതലമുറ i20 പുതിയ നാഴികക്കല്ല് പിന്നിട്ടതായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL). 2020 നവംബർ 5 -നാണ് മൂന്നാം തലമുറ ഹ്യുണ്ടായി i20 അവതരിപ്പിച്ചത്. ഇതിനകം തന്നെ ദക്ഷിണ കൊറിയൻ നിർമാതാക്കൾ i20 -യുടെ 10,000 യൂണിറ്റുകൾ വിതരണം ചെയ്തു.
മികച്ച ലുക്കുള്ള ഗ്രില്ല്, ഹെഡ്ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മുൻ മോഡലിനെ അപേക്ഷിച്ച് ഒരു പുതിയ ബമ്പർ എന്നിവ വാഹനത്തിൽ ഉണ്ട്. പുതിയ ഡാഷ്ബോർഡ്, സെന്റർ കൺസോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സീറ്റുകൾ, സ്റ്റിയറിംഗ് വീൽ എന്നിവ ഉപയോഗിച്ച് അകത്തളം കിടിലനാക്കി. ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെൻറിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മറ്റ് സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയും ലഭിക്കുന്നു.
1.2 ലിറ്റർ കാപ്പ പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ എന്നിവയാണ് 2020 ഹ്യുണ്ടായി i20 -യുടെ എഞ്ചിൻ ഓപ്ഷനുകൾ. കൂളിംഗ് പാഡിനൊപ്പം വയർലെസ് ചാർജിംഗ് സൗകര്യം, വായുവിന്റെ ഗുണനിലവാര ഇൻഡിക്കേറ്ററുകളുള്ള ഓക്സിബൂസ്റ്റ് എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ അനുയോജ്യത എന്നിവയോടുകൂടിയ 26.03 സെന്റിമീറ്റർ HD ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഓവർ ദി എയർ അപ്ഡേറ്റുകൾ, സെവൻ സ്പീക്കർ ബോസ് പ്രീമിയം ഓഡിയോ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.






