കോട്ടയം: പനച്ചിക്കാട് പള്ളത്രയിൽ കഴിഞ്ഞ ദിവസം കാണാതായ അമ്മയെയും മകളെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മാടപ്പള്ളി കരോട്ടുവീട്ടിൽ വത്സമ്മ(ഓമന-59) മകൾ ധന്യ(37) എന്നിവരെയാണ് പനച്ചിക്കാട് പുലിയാട്ടുപാറ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഇരുവരെയും കാണാതായത്. തിരച്ചിൽ നടക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെയാണ് കുളത്തിൽ വത്സമ്മയുടെ മൃതദേഹം കണ്ടത്. പിന്നാലെ മകളുടെ മൃതദേഹവും കണ്ടെടുത്തു.സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയെ തുടർന്നുള്ള കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടിൽനിന്ന് കണ്ടെടുത്ത കുറിപ്പിൽ സൂചിപ്പിച്ചതായും വിവരമുണ്ട്.

Comments