
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്.
പോലീസ് തെളിവായി നല്കിയ രണ്ടു സിഡികള്‍ നല്‍കണമെന്നാണ് ഐ.എ.എസ്. ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ആവശ്യപ്പെട്ടത്. ഈ രേഖകള്‍ ഹാജരാക്കാന്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പ്രതിക്കു നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. തെളിവുകള്‍ പ്രതിക്ക് നേരിട്ടു നല്‍കുന്നതിനുള്ള നിയമ സാധുതയില്ലെന്നാണ് പ്രോസിക്യൂഷന് വാദം. ഇക്കാര്യത്തില്‍ ഈ മാസം 30ന് കോടതി തീരുമാനം എടുക്കും.






