
കൊച്ചി: പ്രമുഖ മുന്നണികളെ എല്ലാം തള്ളി കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്ന ട്വന്റി20 സമീപ പഞ്ചായത്തുകളില്‍ കൂടി ഭരണം പിടിച്ചു. ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളിലാണ് ഇരു മുന്നണികളെയും ഞെട്ടിച്ച് ട്വന്റി20 ഭരണത്തിലെത്തിയത്. ഐക്കരനാട് പഞ്ചായത്തില്‍ പ്രതിപക്ഷം പോലുമില്ലാതെ മുഴുവന്‍ സീറ്റും പിടിച്ചു.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്തുകള്‍. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 മാറ്റുരയ്ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്.
