
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിനെതിരായി സുപ്രീം കോടതിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്ത കുണാല്‍ കാംറയ്ക്കെതിരെയുള്ള കോടതി അലക്ഷ്യ കേസില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. കുണാല്‍ കാംറയ്ക്കൊപ്പം കാര്‍ട്ടൂണിസ്റ്റ് രചിതാ താനേജയും കോടതിയലക്ഷ്യ കേസ് നേരിടുന്നുണ്ട്. ബിജെപിയുമായി സഹകരിക്കുന്നുവെന്നാരോപിച്ച് വരച്ച കാര്‍ട്ടൂണിനാണ് രചിതാ തനോജ എതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി.
ട്വിറ്ററിലൂടെ കാംറ സുപ്രീം കോടതിയെയും ജഡ്ജിയെയും പരിഹസിക്കുകയാണെന്ന് ഹര്ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന് സുപ്രീം കോടതിയില്‍ ആരേപിച്ചു. ഇരുവര്‍ക്കെതിരായ കോടതി അലക്ഷ്യ നടപടികള്‍ക്ക് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അനുമതി നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവ് പറയുന്നത്.






