കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടു. ഒരു മാസം മുമ്പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയെന്ന് അറിയപ്പെടുന്ന നേതാവായിരുന്നു സുവേന്ദു അധികാരി. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച സുവേന്ദു ബിജെപിയിലേയ്ക്കെന്നാണ് സൂചനകള്‍. പശ്ചിമ ബംഗാളിലെ 50 ഓളം നിയമസഭാ സീറ്റുകളില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു.






