കളിക്കളം വിട്ട ലോക ടെന്നീസിലെ സൂപ്പര്‍ സുന്ദരി റഷ്യന്‍താരം മരിയാ ഷറപ്പോവ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ബ്രിട്ടീഷ് വ്യവസായി അലക്സാണ്ടര്‍ ജില്ക്സിനെ താരം വിവാഹം കഴിക്കാനൊരുങ്ങുന്നതായിട്ടാണ് വാര്‍ത്തകള്‍. രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അലക്സാണ്ടര്‍ ജില്‍ക്സും ഷറപ്പോവയും കുടുംബജീവിതത്തിലേക്ക് കയറുന്നത്. അഞ്ച് തവണ ഗ്രാന്‍സ്!ലാം കിരീടം നേടിയ ഷറപ്പോവ ഇന്‍സ്റ്റാഗ്രാം വഴിയാണ് വിവരം പരസ്യമാക്കിയത്.
ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു എന്നും ജില്‍ക്സിനൊപ്പമുള്ള ചിത്രം പങ്കുവെച്ച ഷറപ്പോവ കുറിച്ചു. ഈ വര്‍ഷം ആദ്യം പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ച 33 കാരി ഷറപ്പോവ റാങ്കിംഗില്‍ ഏറെ പിന്നിലായി പോയതോടെയാണ് കളമൊഴിഞ്ഞത്. 2004ല്‍ 17 ാം വയസ്സില്‍ വിമ്പിള്‍ഡന്‍ ജേതാവായതോടെയാണ് ഷറപ്പോവ ലോകടെന്നിസിലെ ശ്രദ്ധാകേന്ദ്രമായത്. 2005ല്‍ ലോക ഒന്നാം നമ്പറായി. അടുത്ത വര്‍ഷം യുഎസ് ഓപ്പണ്‍ വനിതാസിംഗിള്‍സ് കിരീടം നേടി. 2016 ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല.

പരുക്കും വിലക്കും വിലങ്ങുതടിയായ കരിയറിനൊടുവിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളത്തില്‍ തിരിച്ചെത്തി മികവ് തുടരവേ 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടര്‍ ജില്‍ക്സും തമ്മിലുള്ള പ്രണയം പുറത്താകുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അലക്സാണ്ടര്‍ ജില്ക്സിന്റേത് രണ്ടാം വിവാഹമാണ്. ബ്രിട്ടിഷ് ബഹ്റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.
സെര്‍ബിയയില്‍ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാകാന്‍ അമേരിക്കയിലേക്ക് കുടിയേറിയയാളാണ്. മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുകയും ചെയ്തു. 2007ലാണ് ഷറപ്പോവ തോളിലെ പരുക്കുമായുള്ള പോരാട്ടം തുടങ്ങിയത്. പരുക്കു ഭേദമാക്കിയെത്തി 2008ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി. 2012ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടനേട്ടത്തോടെ കരിയര്‍ ഗ്രാന്സ്ലാം തികയ്ക്കുന്ന പത്താമത്തെ വനിതാതാരമായി. ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളിയും നേടി.

Comments