
അടുത്തകാലത്ത് തരംഗമായ മഞ്ജുവിന്റെ കിം... കിം... പാട്ടിന് അങ്ങ് കെനിയയിലും ആരാധകരുണ്ട്. കെനിയയിലെ കുറച്ചു കുട്ടികള്‍ കിം കിം പാട്ടിന് ചുവടുവെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. മഞ്ജു വാര്യരാണ് ഈ വീഡിയോ പങ്കുവെച്ചത്.
മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്റ് ജില്ലിലെ ഗാനമാണ് കിം കിം. ഗാനത്തോടൊപ്പം ചുവടുവെക്കുന്ന മഞ്ജുവിന്റെ വീഡിയോ അടുത്തിടക്കാണ് വൈറലായത്. അതോടെ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കെനിയന്‍ കുട്ടികള്‍ പാട്ടിനൊപ്പം ചുവടുവെച്ചതോടെ ഗാനം അതിര്‍ത്തി കടന്നിരിക്കുകയാണ്.
കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗോപീ സുന്ദര്‍, രാം സുരേന്ദര്‍, ജേക്ക്സ് ബിജോയ് എന്നിവരാണ് സിനിമക്കു സംഗീതം ഒരുക്കുന്നത്.






