
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഈ മാസം 23ന്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് പൊതു വിഭാഗത്തില്‍പ്പെട്ട രണ്ട് അംഗങ്ങളേയുമാണ് തിരഞ്ഞെടുക്കുക.
ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഡിസംബര്‍ 23ന് രാവിലെ 10 മുതല്‍ നാലുവരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരഞ്ഞെടുപ്പു ദിവസം 4.15 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് അഡ്വ. ചന്ദ്രന് എസ്, പി.എം. തങ്കച്ചന് എന്നിവരും കൊച്ചി ദേവസ്വം ബോര്‍ഡിലേക്ക് അയ്യപ്പന് വി.കെ, തിരുമേനി കെ.കെ, എന്നിവരും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് എം.ആര്. മുരളി, കെ. മോഹനന്, സുരേന്ദ്രന് വി.ടി. എന്നിവരുമാണ് മത്സരിക്കുന്നത്.






