
നടിയും ബിഗ് ബോസ് താരവുമായിരുന്ന വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. വലിയ വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹ ശേഷം അധികം വൈകാതെ തന്നെ അമിതമദ്യപാനിയായ പീറ്ററുമായി തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞ് വനിത എത്തിയിരുന്നു. ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറി. ഇതേ തുടര്‍ന്ന് വനിതയും പീറ്ററും തമ്മില്‍ വാഗ്വാദം നടന്നു.
തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിയ്ക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമായിരുന്നു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് ഇരുവരും വേര് പിരിഞ്ഞെന്ന് വനിത തന്നെ അറിയിക്കുകയായിരുന്നു. ഈ വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ താന്‍ മറ്റൊരു വ്യക്തിയുമായി പ്രണയത്തിലാണെന്ന് അറിയിച്ചിരിക്കുകയാണ് വനിത.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താന്‍ നാലാമതും പ്രണയത്തിലാണെന്ന കാര്യം വനിത ആരാധകരെ അറിയിച്ചിരിക്കുന്നത്. താന്‍ വീണ്ടും പ്രണയത്തിലാണെന്ന പോസ്റ്റ് പങ്കുവച്ച വനിത പക്ഷേ കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുകയാണ്. നടന് റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി കൊടുത്തിരിക്കുന്നത്.
വനിതയുമായുള്ള വിവാഹത്തിന് തൊട്ടു പിന്നാലെ താനുമായി വിവാഹ മോചനം നേടാതെയാണ് വനിതയെ പീറ്റര്‍ വിവാഹം കഴിച്ചതെന്ന് മുന്‍ ഭാര്യ എലിസബത്ത് ഹെലന് വെളിപ്പെടുത്തിയിരുന്നു. പീറ്റര്‍ മദ്യപാനിയായിരുന്നുവെന്നും മുന്‍പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും എലിസബത്ത് തുറന്നു പറഞ്ഞിരുന്നു.






