
യമഹ എയറോക്സ് 155 മോട്ടോജിപി എഡിഷൻ ഇന്തോനേഷ്യയിൽ പുറത്തിറക്കി. 29.5 ദശലക്ഷം IDR (ഏകദേശം 1.53 ലക്ഷം രൂപ) വിലയുണ്ട് പുതിയ മോഡലിന്. മോട്ടോജിപി പ്രേമികളെ ആകർഷിക്കുന്നതിനായിട്ടാണ് യമഹ എയറോക്സ് 155 -ന്റെ പുതിയ മോട്ടോജിപി എഡിഷനുമായി എത്തിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഈ പ്രത്യേക ലിവറി യമഹയും മോൺസ്റ്റർ എനർജിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ്. 2019 -ൽ യമഹയുടെ മോട്ടോജിപി റേസ് മെഷീനുകളിൽ കണ്ടിട്ടുള്ള ബ്ലാക്ക് & ബ്ലൂ നിറങ്ങളുടെ സംയോജനമാണ് മോട്ടോജിപി എഡിഷനിൽ ഉള്ളത്. എക്സ്ഹോസ്റ്റ്, അലോയി വീലുകൾ, റിയർ കൗളിംഗ്, ഫ്രണ്ട് ഏപ്രണിന്റെ ചില ഭാഗങ്ങൾ തുടങ്ങി മോഡലിന്റെ പല ഭാഗങ്ങൾ ഇരുണ്ട കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. മോൺസ്റ്റർ എനർജി ലോഗോകളും ബ്ലൂ നിറത്തിലുള്ള ഷേഡുകളും സ്കൂട്ടറിനെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു.
പുതിയ എയറോക്സ് 155 മോട്ടോജിപി എഡിഷൻ അവതരിപ്പിച്ചിരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം സാധാരണ മോട്ടോജിപി റേസിംഗ് ലിവറിയും ആഗ്രഹിക്കുന്ന ഇന്തോനേഷ്യൻ മോട്ടോജിപി പ്രേമികളുടെ പ്രതീക്ഷകൾക്ക് ഉത്തരം നൽകുക എന്നാണെന്ന് യമഹ അധികൃതവർ വ്യക്തമാക്കി. പ്രത്യേക മൂല്യവും പ്രത്യേകതയും നൽകുന്നതിനായി പുതിയ എയറോക്സ് 155 -ന് ഒരു ഗോൾഡൺ യമഹ ചിഹ്നവും ലഭിക്കുന്നു.






