
സൗബിന് സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'മ്യാവു' എന്ന് പേരിട്ടു. തന്റെ ഫേസ്ബുക്കിലൂടെയാണ് ലാല്‍ജോസ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കുന്നത് ഡോ. ഇക്ക്ബാല്‍ കുറ്റിപ്പുറമാണ്.
'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്' എന്നീ സൂപ്പര്‍ഹിറ്റ് വിജയ ചിത്രങ്ങള്‍ക്കുശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് മ്യാവു. പൂര്‍ണ്ണമായും ദുബായിയലാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
സിനിമയില്‍ സൗബിന്, മംമ്ത എന്നിവര്‍ക്കു പുറമെ മറ്റു നിരവധി താരങ്ങളും അണിനിരക്കുന്നു. ചിത്രത്തില്‍ സുഹൈന്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസാണ് സംഗീതം പകരുന്നത്.






