
ന്യൂയോര്‍ക്ക്: പി.എന്‍.ബി. തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരന് നേഹല്‍ മോദിക്കെതിരെ ന്യൂയോര്‍ക്കില്‍ വജ്രമോഷക്കേസ്. പത്തുലക്ഷം ഡോളര്‍ (7.36 കോടി രൂപ) വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടതക്തിടെന്നാണ് കേസ്.
ക്രെഡിറ്റ് നിബന്ധനകള്‍ക്കും മറ്റുമായി 2.6 മില്യണ്‍ ഡോളറിലധികം വരുന്ന എല്‍.എല്‍.ഡി. ഡയമണ്ട് യു.എസ്.എ.യില്‍ നെഹാല്‍ നേടിയിരുന്നു. എന്നാല്‍ ഇത് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് നെഹാലിനെതിരെയുള്ള ആരോപണം.
ജില്ലാ അറ്റോര്‍ണി സി. വാന്‍സ് ജൂനിയര്‍ ഡിസംബര്‍ 18ന് മാന്ഹന് ഓഫീസില്‍ നിന്നുള്ള പ്രസ്ഥാവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെല്‍ജിയം വ്യാപാരിയായ നേഹല്‍ മോദിയും പി.എന്‍.ബി. തട്ടിപ്പ് കേസുമായി സി.ബി.ഐ. അന്വേഷണം നേരിടുകയാണ്.






