
ബംബോലിം: ആദ്യ ജയം ലക്ഷ്യമിട്ട് ഇന്ന് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ലീഗില്‍ ഇതുവരെ ഒരു ജയം പോലും നേടാത്ത ടീമുകളാണ് ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാള്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തും.
കഴിഞ്ഞ മതസരത്തില്‍ ബംഗ്ലൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പൂര്‍ണ പരാജയമായിരുന്നു. ഫിനിഷിങ് മറക്കുന്ന മുന്നേറ്റ നിരയും ഭാവനയില്ലാത്ത മധ്യനിരയുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. മുന്നേറ്റ നിരയില്‍ പ്രമുഖ താരങ്ങള്‍ ഫോമിലേക്കുയരത്തതാണ് ബ്ലാസ്റ്റേഴ്സിന് ഗോളുകള്‍ നേടാന്‍ കഴിയാതെ പോകുന്നത്.
എന്നാല്‍ ഇരു ടീമിനും ജയം അത്യവശ്യമയാതിനാല് വാശിയേറിയ മത്സരമായിരിക്കും അരങ്ങേറുക. ഈസ്റ്റ് ബംഗാള്‍ കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെതിരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്. അതുകൊണ്ട് ഈസ്റ്റ് ബംഗാള്‍ കനത്ത വെല്ലുവിളി തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ ഉയര്‍ത്തും.






