
കൊച്ചി: ഷോപ്പിംഗ് മാളില്‍ അപമാനിക്കപ്പെട്ട കേസില്‍ പോലീസ് യുവ നടിയുടെ മൊഴിയെടുത്തു. ഓണ്‍ലൈന്‍ വഴിയാണ് മൊഴിയെടുത്തത്. പ്രതികള്‍ക്ക് നടി മാപ്പുനല്കിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസിന്റെ തുടര്‍ നടപടി കോടതി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് പോലീസ്. നടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം പോലീസ് നേരിട്ട് മൊഴിയെടുക്കും.
അതിനിടെ, പ്രതികളായ പെരിന്തല്‍മണ്ണ സ്വദേശികള്‍ ആദിലിന്റെയും ഇര്‍ഷാദിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. യുവാക്കളുടെ കുടുംബം നടിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് കുടുംബസമേതം ഷോപ്പിംഗ് മാളില്‍ എത്തിയ നടിയെ യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.





