ചെന്നൈ: താൻ അധികാരത്തിൽ എത്തിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസശമ്പളം നൽകുമെന്ന് കമൽഹാസൻ. രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും കമൽഹാസൻ പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകും. ഡിഎംകെ, അണ്ണാ ഡിഎംകെ കഴകങ്ങളുമായി സഖ്യമുണ്ടാക്കില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
തമിഴ്നാട്ടിൽ കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കി. ചർച്ച നടന്നെന്നും സഖ്യമുണ്ടാകുമെന്നും ആം ആദ്മി തമിഴ്നാട് നേതൃത്വം അറിയിച്ചു.

Comments