
കോട്ടയം: തണ്ണിമത്തൻ മുറിച്ചപ്പോൾ കണ്ടത് പത നുരഞ്ഞു പൊങ്ങുന്ന കാഴ്ചയും ദുർഗന്ധവും. പുറത്തു നിന്ന് വാങ്ങിയ തണ്ണിമത്തൻ മുറിച്ച വീട്ടുകാർ പരിഭ്രാന്തിയിലായി.
കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ വിൽപന നടത്തുന്ന ആളിൽ നിന്നാണു കിലോ 20 രൂപയ്ക്ക് ഇത് വാങ്ങിയത്. കഴുകി സൂക്ഷിച്ച തണ്ണിമത്തനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് മാറ്റം കണ്ടു തുടങ്ങിയത്.
തണ്ണിമത്തൻ പോലെയുള്ള പഴങ്ങൾ പൊതു സ്ഥലങ്ങളിലാണ് കൂടുതൽ സൂക്ഷിക്കാറുള്ളത്. ഇവയിൽ നേരിട്ട് വെയിൽ തട്ടുമ്പോഴും ചൂട് കൂടുമ്പോഴും രാസമാറ്റം ഉണ്ടാകും. അത് പുളിച്ചു പൊങ്ങി പതയായി പുറത്തു വന്നതാകാമെന്ന് വിദഗ്ധർ പറയുന്നു.






