
പിയാജിയോയുടെ ആദ്യ മാക്സി സ്കൂട്ടര്‍ അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി റിപ്പോർട്ട്. സ്കൂട്ടറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡീലര്‍ഷിപ്പില്‍ എത്തിയ സ്കൂട്ടറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഒരാഴ്ച മുന്നെ അപ്രീലിയ SXR160-യുടെ ബുക്കിംഗ് നിര്‍മ്മാതാക്കളായ പിയാജിയോ ആരംഭിച്ചിരുന്നു. 5,000 രൂപയാണ് ബുക്കിംഗ് തുക. ബുക്കിംഗ് ഓണ്‍ലൈനിലൂടെയും ഇന്ത്യയിലുടനീളമുള്ള ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ വഴിയും സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ബാരാമതി പ്ലാന്റില്‍ അപ്രീലിയ SXR160-യുടെ ഉത്പാദനം ആരംഭിച്ചതായും പിയാജിയോ അറിയിച്ചു. ഇതൊരു പ്രീമിയം ഉത്പന്നം ആയതുകൊണ്ട് തന്നെ നിരവധി ഫീച്ചറുകളും സവിശേഷതകളും ഇതിൽ ലഭിച്ചേക്കും.
160 സിസി ത്രീ വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിൽ ഒരുങ്ങുന്നത്. ഫ്യുവല്‍ ഇഞ്ചക്ഡ് സംവിധാനും എഞ്ചിനില്‍ ഉണ്ട് . ഈ എഞ്ചിന് 10.7 bhp കരുത്തും 11.6 Nm ടോർക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിന് ഒരു സിവിടി യൂണിറ്റുമായി ചേർത്തുവെയ്ക്കും. RS660 -യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഒരു വലിയ സീറ്റ്, ഫ്രണ്ട് ആപ്രോണ്‍, വലിയ വിന്‍ഡ്സ്ക്രീന്‍, തൂവല്‍ ടച്ച് സ്വിച്ചുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിക്കുന്നു.






