
സ്റ്റഡ്സ് ആക്സസറീസ് കബ് D4 ഡെക്കർ ഹെൽമെറ്റ് പുറത്തിറക്കി. ഒന്നിലധികം കളർ ഓപ്ഷനുകളിൽ സ്റ്റഡ്സ് ഇത് വാഗ്ദാനം ചെയ്യുന്നു. 1,175 രൂപയാണ് ഹെൽമെറ്റിന്റെ വില. കൂടുതൽ സംരക്ഷണത്തിനായി ഹെൽമെറ്റിന്റെ പുറം ഷെൽ പ്രത്യേക ഉയർന്ന ഇംപാക്ട് ഗ്രേഡ് എഞ്ചിനീയറിംഗ് തെർമോപ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു.
കബ് D4 ഡെക്കർ ഹെൽമെറ്റിൽ റെഗുലേറ്റഡ് ഡെൻസിറ്റി EPS സംവിധാനമുണ്ട്. പരമാവധി ഓൾ റൗണ്ട് ഹെഡ് പ്രൊട്ടക്ഷനും ക്വിക്ക് റിലീസ് ചിൻ സ്ട്രാപ്പും ഇത് നൽകുന്നു. പുറം ഷെൽ അൾട്രാവയലറ്റ് റെസിസ്റ്റന്റ് പെയിന്റിലാണ് ഒരുക്കിയിട്ടുള്ളത്, ഇത് കളർ മങ്ങുന്നതിൽ നിന്ന് സംരക്ഷിക്കുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
പിങ്ക്, റെഡ്, മാറ്റ് ബ്ലൂ, മാറ്റ് റെഡ്, മാറ്റ് ഗൺ ഗ്രേ, മാറ്റ് നിയോൺ യെല്ലോ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകൾ ലഭിക്കുന്നു. മൂന്ന് അടിസ്ഥാന വലുപ്പങ്ങളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത്. ഹെൽമെറ്റിന് ഒരു ഹൈപ്പോഅലർജിക് ലൈനർ ഉണ്ട്. ദൈർഖ്യമോറിയ റൈഡ് അല്ലെങ്കിൽ ചൂടുള്ള / മഴയുള്ള ദിവസങ്ങളിൽ ഇത് നനഞ്ഞ ഹെൽമെറ്റ് ലൈനറുകളുമായി നിരന്തരമുള്ള സമ്പർക്കം മൂലമുണ്ടായേക്കാവുന്ന അലർജിയിൽ നിന്നോ അല്ലെങ്കിൽ അണുബാധകളിൽ നിന്നോ റൈഡറിനെ സംരക്ഷിക്കുമെന്നാണ് റിപ്പോർട്ട്.






