കുടുംബവുമൊത്ത് കഴിഞ്ഞ ദിവസം കറങ്ങാൻ ഇറങ്ങിയ അല്ലു അർജുനിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറൽ. എന്നാൽ, അല്ലുവും കുടുംബവും സഞ്ചരിച്ച വാഹനമായ ബെന്റ്ലി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിൾ V8 ആണ് താരം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഭാര്യ സ്നേഹ റെഡ്ഡിയെയും മക്കളായ അല്ലു ആയാൻ, അല്ലു അർഹ എന്നിവരെയും കാണാം.
അല്ലുവിന്റെ ഗ്യാരേജിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ആഡംബര കാർ ആണ് ബെന്റ്ലി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിൾ. വാഹനത്തിന്റെ എക്സ്-ഷോറൂം വില 3.64 കോടി രൂപയാണ്. ആഡംബര ടോപ്ലെസ് ടൂറർ ആണ് ബെന്റ്ലി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിൾ. ബെന്റ്ലി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിൾ അല്ലു അർജുൻ വാങ്ങിയതാണോ എന്ന് വ്യക്തമല്ല.
അല്ലു അർജുൻ ഡ്രൈവ് ചെയ്യുന്നത് ചുവപ്പ് നിറവും കറുപ്പ് നിറത്തിലുള്ള അലോയ് വീലുകളുമുള്ള സ്പോർട്ടി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിൾ ആണ്. ചുവപ്പ് നിറമാണ് ഇന്റീരിയർ അപ്ഹോൾസ്റ്ററിക്ക്. 4.0 ലിറ്റർ V8 ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ആണ് അല്ലു അർജുൻ ഡ്രൈവ് ചെയ്ത മോഡലിന്റെ കരുത്ത്. 493 ബിഎച്പി പവറും, 660 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. കഴിഞ്ഞ വർഷം അല്ലു അർജുൻ ഒരു റേഞ്ച് റോവർ സ്വന്തമാക്കിയിരുന്നു. പിന്നീട് ഈ റേഞ്ച് റോവറിന് ഒരു ബീസ്റ്റ് ലുക്ക് നൽകി. അല്ലു അർജുനന്റെ ബീസ്റ്റിന്റെ മെയ്ക്ഓവറിന് പിന്നിൽ വാഹന മോഡിഫിക്കേഷൻ, ട്യൂണിങ് രംഗത്തെ പ്രശസ്തരായ റേസ്ടെക് ആണ്.






