
ആൽട്രോസ് ടർബോ-പെട്രോൾ ജനുവരിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോർസ്. ആൽട്രോസുമായി ബന്ധപ്പെട്ട് ഒരു പരിപാടി ജനുവരി 13-നുണ്ടാകും എന്ന് ടാറ്റ മോട്ടോർസ് വ്യക്തമാക്കി. എന്നാൽ, എന്താണ് പരിപാടി എന്ന് ടാറ്റ മോട്ടോർസ് പറഞ്ഞിട്ടില്ല. ഇത് ആൽട്രോസ് ടർബോ-പെട്രോൾ പതിപ്പിന്റെ ലോഞ്ച് ആയിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.
ആൽട്രോസ് ടർബോയുടെ ഹൃദയം 1.2-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ ആയിരിക്കും. 108 ബിഎച്പി ആണ് ഈ എൻജിന്റെ ഉത്പാദിപ്പിക്കുക. എന്നാൽ, വെറും 85 ബിഎച്പി ആണ് ഇപ്പോൾ ആൽട്രോസ് ലഭ്യമായ 1.2-ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിന്റെ ഔട്പുട്ട്. ആൽട്രോസ് ടർബോ ആദ്യം 5-സ്പീഡ് മാന്വൽ ഗിയർബോക്സിൽ ആവും വില്പനക്കെത്തുക. പിന്നീട് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ആൽട്രോസ് ടർബോ നിരയിലെത്തുമെന്നാണ് സൂചന.
ആൽട്രോസ് ടർബോ പ്രത്യേകം തയ്യാറാക്കിയ നീല നിറത്തിലും ലഭ്യമാവും എന്ന് അനൗദ്യോഗികമായി പുറത്തുവന്ന ചില ചിത്രങ്ങൾ വ്യക്തമാക്കുന്നു. എസ്ക്സ്റ്റീരിയറിൽ കറുപ്പ് ഹൈലൈറ്റുകൾ, സ്മോക്ഡ് ടെയിൽ ലാംപ്, വ്യത്യസ്തമായ ഡിസൈനിലുള്ള 4-സ്പോക്ക് അലോയ് വീലുകൾ എന്നിവ ആൽട്രോസ് ടർബോ മോഡലിന്റെ മറ്റുള്ള സവിശേഷതകൾ ആണ്. ടർബോ ബാഡ്ജിങ്ങും റെയിൽ ഗെയ്റ്റിൽ ഇതോടൊപ്പം ലഭിക്കും. ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 8.00 ലക്ഷത്തിനും 9.00 ലക്ഷത്തിനും ഇടയിൽ ടാറ്റ ആൽട്രോസ് ടർബോയുടെ എക്സ്-ഷോറൂം വില. ഉയർന്ന വേരിയന്റുകളിൽ മാത്രമേ ആൽട്രോസ് ടർബോ വില്പനക്കെത്തൂ.






