
ലുസന്നെ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടേബിള്‍ ടെന്നീസ് ലോക ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടത്താനിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നു തവണ മാറ്റിവക്കുകയായിരുന്നു. ദക്ഷിണ കൊറിയന്‍ നഗരമായ ബുസാനില്‍ ആയിരുന്നു ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
2021 ഫെബ്രുവരിയില്‍ ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും ദക്ഷിണ കൊറിയയിലെ സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കാന്‍ രാജ്യാന്തര ടേബിള്‍ ടെന്നീസ് ഫെഡറേഷന് തീരുമാനിക്കുകയായിരുന്നു. അടുത്തിടെ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സാമൂഹിക ഒത്തുചേരലുകള്‍ പരിമിതപ്പെടുത്താന്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.






