
കുവൈത്ത് സിറ്റി: വിമാന സർവിസുകൾ റദ്ദാക്കിയത് മൂലം ട്രാൻസിറ്റ് കേന്ദ്രങ്ങളായ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ വിഷയത്തിൽ കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.
അധികൃതർ സ്വീകരിച്ച നടപടികളെ മാനിച്ചുകൊണ്ട് തന്നെ, ഇന്ത്യക്കാരുടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും അംബാസഡർ പറഞ്ഞു. വൈകാതെ പരിമിതമായ തോതിൽ എംബസി ഓഡിറ്റോറിയത്തിൽ ആളുകളെ പങ്കെടുപ്പിച്ചും ബാക്കി ഓൺലൈനായും ഓപൺ ഹൗസ് നടത്താനാവുമെന്ന് അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചു.
എംബസിയിലും പാസ്പോർട്ട് ഓഫിസിലും എത്തുന്നവർ കോവിഡ് മാർഗനിർദേശം പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.






