മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരെയുള്ള ബോക്സിങ് ഡേയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീം ലിസ്റ്റ് പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജയും ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങനാവാത്ത പൃഥ്വി ഷായ്ക്ക് പകരമാണ് ഗില്‍ ടീമില്‍ എത്തിയത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കുപ്പറ്റി പുറത്ത് പോയ മുഹമ്മദ് ഷമിക്ക് പകരമാണ് മുഹമ്മദ് സിറാജിന് അവസരം ലഭിച്ചത്.
രണ്ടാം ടെസ്റ്റ് മത്സരത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഗില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഭാര്യ അനുഷ്കയുടെ പ്രസവുമായി ബന്ധപ്പെട്ട് വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുക. എന്നാല്‍ കോലിയുടെ അഭാവത്തില്‍ കെ എല്‍ രാഹുലിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.
വൃദ്ധിമാന്‍ സഹയ്ക്ക് പകരം ഋഷഭ് പന്ത് എത്തുന്നതോടെ മധ്യനിരയില്‍ ആക്രമിച്ചു കളിയ്ക്കാന്‍ താരത്തിന് കഴിയും. ബോക്സിങ് ഡേ ടെസ്റ്റ് മത്സരം ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചുമുതല്‍ മെല്‍ബണില്‍ നടക്കും. 30,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്കെതിരെ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നത്.

Comments