
മുംബൈ: ശിവസേന മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ അധികം വൈകാതെ നമ്മുടെ രാജ്യത്തില്‍ നിന്നും സോവിയറ്റ് യൂണിയനില്‍ എന്നപോലെ സംസ്ഥാനങ്ങള്‍ വിട്ടുപോകും എന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുമ്പോള്‍ ആയിരുന്നു ശിവസേനയുടെ ഈ അഭിപ്രായം. കൂടാതെ പലകാര്യങ്ങളിലും ഇടപെടാന്‍ സുപ്രീംകോടതി മറന്നുപോകുന്നുവെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. 2020 എന്ന വര്‍ഷം പരിശോധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രാക്തിയും വിശ്വസ്തതയും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രധാനമന്ത്രി ഇടപ്പെട്ടുവെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയെയും വിഷയമാക്കിയിരുന്നു. ബിജെപിക്ക് ഭരണം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ എന്തിനാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ ചോദ്യം ഉന്നയിക്കുന്നു. ബംഗാളില്‍ മമതാ സര്‍ക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം നടത്തുന്നുവെന്നും കുറ്റപ്പെടുത്തുന്നു.






