
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതികള്‍ക്കായി പോലീസിന്റെ റെയ്ഡ് തുടരുന്നു. ഓപറേഷന് പി ഹണ്ട്് എന്ന് പേരിട്ടിരിക്കുന്ന റെയ്ഡിനിടെ ഇന്നലെ 41 പേര് കൂടി അറസ്റ്റിലായി. പത്തനംതിട്ടയില്‍ ഒരു ഡോക്ടറും പോലീസ് ട്രെയിനിയും അറസ്റ്റിലായവരില്‍ പെടുന്നു. അറസ്റ്റിലായവരില്‍ ഏറെയും ഐ.ടി ഉദ്യോഗസ്ഥരാണ്.
സംസ്ഥാനത്ത് ഇന്നലെ 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.






