
ഗോപ്രോ അതിന്റെ ആക്ഷന്‍ ക്യാമറകള്‍ക്കായി ഒരു സ്മാര്‍ട്ട് റിമോട്ട് പുറത്തിറക്കി. ഈ സ്മാര്‍ട്ട് റിമോട്ട് വഴി ക്യാമറകളുടെ ഷട്ടർ നിയന്ത്രിക്കാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് അകലെ നിന്ന് ക്യാമറ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ ഇത് സഹായിക്കും.
ഹാന്‍ഡില്‍ബാറുകള്‍, സ്ട്രാപ്പുകള്‍, റോള്‍ ബാറുകള്‍ എന്നിവയില്‍ ഇത് ധരിക്കാനോ മൗണ്ട് ചെയ്യാനോ കഴിയും. മാത്രമല്ല, വെള്ളത്തില്‍ 16 അടി വരെ മുങ്ങാം. സാഹസിക വീഡിയോ ക്ലിപ്പുകള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ചിത്രീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇത് ഉപയോഗിക്കാം. ലളിതമായ ഇന്റര്‍ഫേസ് ആണ് റിമോട്ടിന് ലഭിക്കുന്നത്. ഇതില്‍ പവര്‍ ഓണ്‍, ഓഫ്, മോഡ് മാറ്റല്‍, ഷട്ടര്‍ ബട്ടണ്‍ കണ്ട്രോള് എന്നിവ ഉള്‍പ്പെടെ മൂന്ന് ബട്ടണുകള്‍ ഉള്‍ക്കൊള്ളുന്നു.
196 അടി അകലെ നിന്ന് ഒരേസമയം 5 ഗോപ്രോ ക്യാമറകള്‍ വരെ വിദൂരമായി നിയന്ത്രിക്കാന്‍ ഇതിനു കഴിയുമെന്നാണ് റിപ്പോർട്ട്. ഒരു സമയം 50 ക്യാമറകള്‍ വരെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു മുമ്പത്തെ സ്മാര്‍ട്ട് റിമോട്ടിന്. പുതിയ റിമോട്ട് കൂടുതല്‍ ദൈര്‍ഘ്യമുള്ള ബാറ്ററി ലൈഫിനായി ബ്ലൂടൂത്ത് ലോ എനര്‍ജി ഉപയോഗിക്കുന്നു. ഇന്ത്യയിലെ റിമോട്ടിനായി 2021 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നേക്കും.






