
ന്യുഡല്ഹി: കൊവിഡ് 19 ബാധിച്ചതിനെ തുടര്ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ഡല്ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് വീട്ടില് ഐസൊലേഷനില് ആയിരുന്ന മുഖ്യമന്ത്രിയെ പനിയും മറ്റ് അസ്വസ്ഥതകളും കണ്ടതിനെ തുടര്ന്ന് ഇന്നലെ ഡെറാഡൂണിലെ ഡൂണ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
നെഞ്ചില് അണുബാധ കണ്ടെത്തിയതോടെയാണ് എയിംസിലേക്ക് മാറ്റാന് തീരുമാനിച്ചതെന്ന് ഡോ.എന്.എസ് ബ്രിഷ്ത് പറഞ്ഞു. റാവത്തിന്റെ ഭാര്യയ്ക്കും മകള്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.







Comments