
സ്റ്റഡ്സ് പുതിയ തണ്ടര്‍ D7 ഡെക്കര്‍ എന്ന് ഹെല്‍മെറ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 1,795 രൂപയാണ് ഇതിന് വിപണിയില്‍ വില. പുതിയ ഹെല്‍മെറ്റ് രാജ്യത്തുടനീളമുള്ള സ്റ്റഡ്സ് ഔട്ട് ലെറ്റുകളില്‍ ലഭ്യമാണ്. കഴിഞ്ഞ ദിവസമാണ് തണ്ടര്‍ D6 ഡെക്കര്‍ ഹെല്‍മെറ്റും സ്റ്റഡ്സ് വില്‍പ്പനയ്ക്ക് എത്തിച്ചത്. തണ്ടര്‍ D6 ഡെക്കറിനും കബ് D4 ഡെക്കര്‍ ഹെല്‍മെറ്റുകള്‍ക്കും ശേഷം ഈ മാസം സ്റ്റഡ്സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഹെല്‍മെറ്റ് മോഡലാണിത്.
നിയോണ്‍ യെല്ലോ, റെഡ്, മാറ്റ് ബ്ലൂ, മാറ്റ് ടര്‍ക്കോയ്സ്, മാറ്റ് റെഡ്, മാറ്റ് നിയോണ്‍ യെല്ലോ, മാറ്റ് നിയോണ്‍ ഗ്രീന്‍ എന്നിങ്ങനെ 7 കളര്‍ ഓപ്ഷനുകളില്‍ ഹെല്‍മെറ്റ് ലഭ്യമാണ്. ഫുള്‍-ഫെയ്സ് ഹെല്‍മെറ്റാണ് തണ്ടര്‍ D7. യുവി റെസിസ്റ്റന്റ് പെയിന്റ്, ഡൈനാമിക് വെന്റിലേഷന്, നിയന്ത്രിത സാന്ദ്രത ഇപിഎസ്, ഹൈപ്പോഅലോര്‍ജെനിക്, മാറ്റിസ്ഥാപിക്കാവുന്ന ലൈനര്‍ എന്നിവയ്ക്കൊപ്പം എയറോഡൈനാമിക് ഡിസൈന്‍ നൽകിയിട്ടുണ്ട്. ഇടത്തരം, വലുത്, അധിക വലുത് എന്നിങ്ങനെ മൂന്ന് അടിസ്ഥാന വലുപ്പങ്ങളില്‍ തണ്ടര്‍ D7 ഡെക്കര്‍ വിപണിയില്‍ ലഭ്യമാകും.






