
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ തീയേറ്ററിലെത്തുന്നു. ദളപതി വിജയ്-വിജയ് സേതുപതി ഒന്നിക്കുന്ന ചിത്രം ജനുവരി 13-ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ റിലീസ് സംബന്ധിച്ച വിവരം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട്ടില്‍ തീയേറ്ററുകളില്‍ ഇളവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജയ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയാണ് താരം കൂടിക്കാഴ്ച നടത്തിയത്. തീയറ്ററുകള്‍ തുറന്നാലും 50 ശതമാനം ആള്‍ക്കാരെ മാത്രം പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്നും അതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്.
കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മാളവിക മോഹനനാണ് നായികയായെത്തുന്നത്. ഹിന്ദിയില്‍ ദി വിജയ് മാസ്റ്റര്‍ എന്ന പേരിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.







Comments