സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഏറെയാണ്. രാത്രിയില്‍ മാത്രമാണ് സംവിധായകരും അണിയറ പ്രവര്‍ത്തകരും പടംപിടിക്കാനിറങ്ങുന്നത്. ഇരുട്ടിന്റെ മറവുപറ്റിയെത്തുന്ന കള്ളനെ പകര്‍ത്താന്‍ പറ്റിയ സമയം രാത്രിയാണല്ലോ.
നവംബര്‍ 24-ന് ആരംഭിച്ച ചോരന്റെ ഷൂട്ടിംഗ് തുടര്‍ച്ചയായ പതിനഞ്ചു രാത്രികള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ കഥക്കനുയോജ്യമായ പരിസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഷൂട്ടിംഗ് സമയംരാത്രി നിശ്ചയിച്ചത്.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു. സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. ചിത്രത്തില്‍ സിനോജ് വര്‍ഗ്ഗീസ്, രമ്യ പണിക്കര്‍ എന്നിവരാണ്പ്രധാന വേഷങ്ങളിലെത്തുന്നത്.






