2020 ഫെബ്രുവരി മാസത്തില്‍ ആണ് യൂണികോണിന്റെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചു. 93,593 രൂപയായിരുന്നു വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ പുതിയ ബൈക്കിന്റെ എക്സ്ഷോറൂം വില. ഓഗസ്റ്റ് മാസത്തില്‍ ബൈക്കില്‍ 955 രൂപയുടെ വില വര്‍ധനവ് നിര്‍മ്മാതാക്കള്‍ വരുത്തിയിരുന്നു.
ഇപ്പോളിതാ യൂണികോണിന് നിര്‍മ്മാതാക്കള്‍ ക്യാഷ്ബാക്ക് ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ചിരിക്കുകയാണ്. 5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് യൂണികോണില്‍ ലഭിക്കുക. എന്നാൽ, റിപ്പോർട്ട് പ്രകാരം ഹോണ്ടയുടെ പങ്കാളി ബാങ്കുകളിലൂടെ ഫിനാന്‍സ് സൗകര്യം നേടുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ നേടാൻ സാധിക്കൂ. ഓണ്‍ലൈൻ വഴി ഇരുചക്ര വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫർ ലഭിച്ചേക്കും.
പതിനാറ് വര്‍ഷമായി വിപണിയിലെത്തുന്ന യൂണികോണിന് 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. ഹോര്‍നെറ്റ് 2.0, SP 125, ആക്ടിവ 6G, CD 110 ഡ്രീം, ഗ്രാസിയ 125 മോഡലുകള്‍ക്ക് നേരത്തെ തന്നെ ഹോണ്ട ഓഫറുകള്‍ നല്‍കിയിരുന്നു. 162.71 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ യൂണികോണിന്റെ കരുത്ത്. ഈ എഞ്ചിന് 8,000 rpm -ല്‍ 14 bhp കരുത്തും 6,000 rpm -ല്‍ 13.92 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാകും യൂണികോണ്‍ ബിഎസ് VI വിപണിയില്‍ എത്തുക.






