
മഹീന്ദ്ര തങ്ങളുടെ പുതുക്കിയ TUV300 മോഡലുകളുടെ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ പുറത്ത്. നിലവിൽ ഫെയ്സ്ലിഫ്റ്റ് TUV300, TUV300 പ്ലസ് എസ്യുവികളുടെ പരീക്ഷണയോട്ടത്തിലാണ് കമ്പനി. കാറിന്റെ പുതിയ സ്പൈ ചിത്രങ്ങളും ഇപ്പോൾ ഗാഡിവാഡി പുറത്തുവിട്ടിട്ടുണ്ട്. 2021 തുടക്കത്തോടെ മോഡലുകൾ വിൽപ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
ആംഗുലർ ഫോഗ് ലാമ്പ് ഹൗസിംഗും വിശാലമായ സെൻട്രൽ എയർ ഇൻലെറ്റും ഉപയോഗിച്ച് പുനർനിർമിച്ച ഫ്രണ്ട് ബമ്പർ, ആറ് വെർട്ടിക്കൽ സ്ലേറ്റുകളുള്ള പരിഷ്ക്കരിച്ച ഗ്രിൽ എന്നിവ 2021 മഹീന്ദ്ര TUV300 പ്ലസിൽ ഉൾപ്പെടുന്നു. പുതിയ അലോയ് വീലുകളും ലഭിക്കുന്നു.
TUV300 പ്ലസിന് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച1.5 ലിറ്റർ ഡീസൽ എഞ്ചിൻ കരുത്തേകും. സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടിയുമായി ഗിയർബോക്സ് ഓപ്ഷൻ തെരഞ്ഞെടുക്കാം. TUV300 കോംപാക്റ്റ് എസ്യുവിയുടെ പെട്രോൾ വേരിയന്റ് മഹീന്ദ്ര അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ബിഎസ്-VI TUV300 പ്ലസിൽ ആറ് സ്പീഡ് മാനുവലുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ ലഭിക്കുന്നു






