
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് എന്ന എസ്.യു.വി.യുടെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയിൽ എത്താനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഈ മോഡലിന്റെ വരവ് അറിയിക്കുന്ന ടീസര്‍ ജീപ്പ് പുറത്തുവിട്ടു. കോംപസിന്റെ ടീസറിൽ ബോളിവുഡ് നടന് സോനു സൂദും ഉണ്ട്. 2021 ആദ്യം പുതിയ കോംപസ് എത്തുമെന്നാണ് സുചന.
'ആയിരക്കണക്കിന് ആളുകളെ സാധാരണക്കാരന് വീട്ടിലെത്തിക്കാന്‍ സഹായിക്കാന്‍ കഴിയില്ല, ലിവ് ലെജന്‍ഡറി' എന്ന് എഴുതിയിട്ടുള്ള പോസ്റ്ററുമായി സോനു സൂദ് പുതിയ മുഖം മിനുക്കിയ ജീപ്പ് കോംപസിന് സമീപം നില്ക്കുന്ന ചിത്രമാണ് ടീസറിലുള്ളത്. പുതിയ കോംപസിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പുതിയ കോംപസിനെ ആദ്യ മോഡലില്‍നിന്ന് വ്യത്യസ്തമാക്കുന്നത് ഗ്രീന്‍ കളര്‍ സ്കീമാണ്.
പുതിയ ഡിസൈനിലുള്ള ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍., ഹണികോംമ്പ് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള ഏഴ് സ്ലാറ്റ് ഗ്രില്ല്, സ്കിഡ് പ്ലേറ്റ് നല്‍കിയുള്ള പുതിയ ബംമ്പര്‍, വലിയ എയര്‍ഡാം, രൂപമാറ്റം വരുത്തിയ ഫോഗ് ലാമ്പ്, അഞ്ച് സ്പോക്ക് അലോയി വീല്‍ എന്നിവയാണ് പുതിയ മോഡൽ കോംപസിന്റെ എക്സ്റ്റീരിയറില്‍ ലഭിക്കുന്നത്. അകത്തളത്തിൽ 10.1 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുങ്ങുന്നു. ആമസോണ്‍, അലക്സ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ എഫ്.സി.എയുടെ യുകണക്ട് 5 സാങ്കേതികവിദ്യയാണ് നല്‍കിയിട്ടുള്ളത്. 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇതില്‍ ഉണ്ട്.
എന്നാൽ, മെക്കാനിക്കലായി മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. പുതിയ കോംപസിന് കരുത്തേകുന്നത് 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന്, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ്. ആറ് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും നൽകിയിട്ടുണ്ട്. പെട്രോള്‍ മോഡലില്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചും ഡീസല്‍ മോഡലില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ലഭിക്കും.






