
ബോളിവുഡിന്റെ താര കുടുംബമാണ് ബിഗ്ബിയുടെ കുടുംബം. ബച്ചന് കുടുംബത്തിന്റെ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. ബിഗ്ബി തന്റെ വിശേങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ കൊച്ചുമകള്‍ ആരാധ്യയ്ക്കൊപ്പം പാട്ടു പാടിയ വിശേഷങ്ങളാണ് ബച്ചന് ആരാധകരുമായി പങ്കുവെച്ചത്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ കുടുംബത്തോടൊപ്പം ഇരിയ്ക്കുന്ന ചിത്രമാണ് അമിതാഭ് ബച്ചന് പങ്കുവെച്ചത്.
'പാട്ട് റെക്കോര്‍ഡിങ്ങിനു വേണ്ടി മുത്തച്ഛനും കൊച്ചുമകളും സ്റ്റുഡിയോയിലെ മൈക്കിനു മുന്നില്‍ എത്തിയപ്പോള്‍' - എന്ന അടിക്കുറിപ്പോടെ ആരാധ്യയ്ക്കൊപ്പമുള്ള സെല്‍ഫിയും അമിതാഭ് ബച്ചന് പോസ്റ്റ് ചെയ്തിട്ടുണ്ട്. '' നാളെ മറ്റൊരു പുലരി തുടങ്ങുകയായി. ആഘോഷങ്ങളും ആരംഭിക്കുന്നു. പക്ഷേ എന്തിനാണത്. ഇത് സാധാരണമായൊരു ദിവസവും ഒരു വര്ഷവുമല്ലേ. കുടുംബാംഗങ്ങള്‍ക്കൊപ്പം സംഗീതമൊരുക്കുന്നതാണ് മികച്ച കാര്യമെന്ന് എനിക്കു തോന്നുന്നു'' - എന്ന കുറിപ്പോടെയാണ് ബച്ചന് ചിത്രം പങ്കുവച്ചത്.
ബച്ചനും ആരാധ്യയ്ക്കൊപ്പം ഐശ്വര്യയെയും അഭിഷേക് ബച്ചനെയും കാണാം. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി ആരാധകരും എത്തി. ബച്ചനും ആരാധ്യയും ഒന്നിക്കുന്ന പാട്ടിന്റെ വിഡിയോ ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്.






