
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൊടും തണുപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. വഴികൾ പോലും കാണാനാകാത്ത വിധം മഞ്ഞു പുതഞ്ഞ അവസ്ഥയാണ് തലസ്ഥാനത്തുള്ളത്.
ഇന്ന് ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയത്. 2006 ജനുവരി എട്ടിന് 0.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
വാഹന ഗതാഗതവും പലയിടങ്ങളിലും സ്തംഭിച്ചു. വരുന്ന ദിവസങ്ങളിൽ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#WATCH| Dense fog leads to near zero visibility in the area around ITO in #Delhi pic.twitter.com/oop4KRgdec
— ANI (@ANI) January 1, 2021






