
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2-വിന്റെ ടീസര്‍ പുറത്തുവിട്ടു. ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
മോഹന്‍ലാലും ആമസോണ്‍ പ്രൈം വീഡിയോയും ചേര്‍ന്നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2-വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്ഥര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Georgekutty and his family are coming soon on @PrimeVideoIN#Drishyam2OnPrime #HappyNewYear2021 #MeenaSagar #JeethuJoseph @antonypbvr @aashirvadcine @drishyam2movie #SatheeshKurup pic.twitter.com/5l7cfCdCS3
— Mohanlal (@Mohanlal) December 31, 2020
ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ -'ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലര്‍ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവര്ക്കും പ്രിയപ്പെട്ടതായിരുന്നു. ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈം വീഡിയോയുമായിസഹകരിക്കുന്നതില് ഞാന്‍ സന്തുഷ്ടനാണ്.' എല്ലവരും ഈ കോവിഡ് കാലത്ത് സുരക്ഷിതരായി വീടുകളിലിരുന്ന് ചിത്രം കാണണമെന്നും താരം പറഞ്ഞുവെക്കുന്നു.






