
വിവാഹങ്ങള്ക്കിന്ന് വധൂവരന്മാരോ മധുവിധുവോ വിവാഹച്ചടങ്ങോ ഒന്നുമല്ല പ്രധാനം, ഇന്ന് താരം ബ്രൈഡല്‍ ഷൂട്ടാണ്. ബ്രൈഡല്‍ ഷൂട്ടിംഗ് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഒരു മ്യൂസിക്കല്‍ ആല്‍ബമാണ് 'വെന്‍ ലവ് ക്ലിക്സ്'. കല്യാണച്ചെക്കനും പെണ്ണും അപ്രസക്തമാവുകയാണ് ഇവിടെ. കാരണം, ഇതിലെ നായികാ-നായകന്മാര് വധൂവരന്മാരല്ല എന്നതുതന്നെ. ഫോട്ടോയെടുക്കാന്‍ വന്ന പയ്യനും റിസോര്‍ട്ടിലെ ഗസ്റ്റ് കോ-ഓര്‍ഡിനേറ്ററായ പെണ്‍കുട്ടിയുമാണ് വെന്‍ ലവ് ക്ലിക്കിലെ താരങ്ങള്‍.
ബാഗ് ഓഫ് സ്ക്രിപ്റ്റ്സും സില്വര്വേവ് എന്റര്ടെയ്ന്മെന്റും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന വെന്‍ ലവ് ക്ലിക്സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ സി. ആന്റണി. ഗോവിന്ദ്കൃഷ്ണ ഗാനരചനയും ജിയോ മൈക്കല്‍ സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രസിദ്ധനായ നന്ദു കിഷോര്‍ ബാബുവാണ് ഗാനമാലപിച്ചിരിക്കുന്നത്. ചെന്നൈയിലെ വിജിപി സ്റ്റുഡിയോല് റെക്കോഡ് ചെയ്ത ഗാനം പ്രോഗ്രാം ചെയ്തത് ഔസേപ്പച്ചന് വാഴയില്‍, മിക്സിംഗും മാസ്റ്ററിംഗും ചെയ്തത് ബിജു ജെയിംസ്. കൃഷ്ണകുമാര്‍ മേനോന് ക്രിയേറ്റീവ് ഡയറക്ടറായ ഈ പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തത് ഗോപീകൃഷ്ണന് നായര്‍. ഛായാഗ്രാഹണം നിഷാദ് എം വൈ, എഡിറ്റര്‍ സനൂപ് എ എസ്.
അഭിരാമി എ എസ്, അഞ്ജന മോഹന്‍, സിദ്ധാര്‍ത്ഥ് മേനോന്, സ്വസ്തിക് പ്രതാപന്, കണ്ണന് നാരായണന്, ഷിനു ഷാജി, ഋത്വിക് റെജി എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രോണ്‍ ഷോട്ടുകളുള്‍പ്പെടെ വൈക്കം ചെമ്മനാകരിയിലെ കളത്തില്‍ ലേക്ക് റിസോര്‍ട്ടിന്റെ മനം മയക്കുന്ന ദൃശ്യങ്ങളാണ് വെന്‍ ലവ് ക്ലിക്സിനെകൂടുതല് മനോഹരമാക്കുന്നത്.