കെടിഎം 250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം. പുതിയ മോട്ടോര്‍സൈക്കിളിന് മലേഷ്യയില്‍ MYR 21,500 ആണ് എക്സ്ഷോറൂം വില (ഏകദേശം 3.90 ലക്ഷം രൂപ). അഡ്വഞ്ചര്‍ പതിപ്പിന് കരുത്ത് നല്‍കുന്നത് 250 ഡ്യൂക്ക് മോഡലില്‍ നിന്ന് കെടിഎം കടമെടുത്ത എഞ്ചിനാണ്. അതേ 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കെടിഎം 250 അഡ്വഞ്ചര്‍ ഉപയോഗിക്കുന്നത്.
9,000 rpm-ല്‍ 30 bhp കരുത്തും 7,000 rpm-ല്‍ 24 Nm ടോർക്കും ഈ എഞ്ചിന് ഉത്പാദിപ്പിക്കുന്നു. എഞ്ചിന് ജോടിയാക്കിയാക്കിയിരിക്കുന്നത് ആറ് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ്. സുഗമമായ ജെര്‍ക്ക് ഫ്രീ ക്ലച്ച് ലെസ് ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്ന പവര്‍-അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി മോട്ടോര്‍ സൈക്കിളില്‍ ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന അതേ സവിശേഷതകളുമായിട്ടാണ് മലേഷ്യയിലും ബൈക്ക് എത്തുന്നത്.
14.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷി, 855 mm സീറ്റ് ഉയരം, സ്ലിം സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍സിഡി ഡിസ്പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ കെടിഎം 250 അഡ്വഞ്ചറിലെ ഫീച്ചറുകൾ. 156 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ക്രമീകരിക്കാവുന്ന വിന്‍ഡ്സ്ക്രീനും ബൈക്കിന് ഉണ്ട്. ഡ്യുവല്‍-ചാനല്‍ (സ്വിച്ചബിള്‍) എബിഎസും പിന്തുണയ്ക്കുന്നു. മുന്‍വശത്ത് ഒരു വലിയ 320 mm ഡിസ്കും പിന്നില്‍ 230 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.






