
വിയന്ന: ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിനു പിന്നാലെ ദുരന്തം തേടിയെത്തുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ അത്തരത്തിലൊരു സാഹചര്യത്തിലുടെ കടന്നുപോകേണ്ടി വന്നത് ഓസ്ട്രിയയിലെ ഒരു ദമ്പതികള്‍ക്കാണ്. പ്രണയം തുളുമ്പിയ വിവാഹാഭ്യര്‍ത്ഥനയ്ക്ക് കാമുകി സമ്മതം പറഞ്ഞതിനു പിന്നാലെയാണ് ദമ്പതികളുടെ ആ പ്രണയനിമിഷം ദുരന്തത്തില്‍ കലാശിച്ചത്.
ഓസ്ട്രിയയിലെ കരിന്തിയയില്‍ ഫാല്‍ക്കര്‍ട്ട് പര്‍വതത്തിന് മുകളില്‍ വെച്ചാണ് സംഭവം. 27 കാരനായ യുവാവ് 32 കാരിയായ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനു തൊട്ടുപിന്നാലെ യുവതി കാല്‍വഴുതി 650 അടി മുകളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.
ഡിസംബര്‍ 27 നാണ് സംഭവം. സംഭവത്തിന് ഒരു ദിവസം മുമ്പേ ദമ്പതികള്‍ പര്‍വതത്തില്‍ കയറിയിരുന്നു. എന്നാല്‍ താഴേയ്ക്കുള്ള വീഴ്ചയെ മഞ്ഞ് തടസ്സപ്പെടുത്തിയതോടെ യുവതിയെ രക്ഷപ്പെടുത്താനായി. പങ്കാളിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവും താഴേയ്ക്ക് വീണു. തുടര്‍ന്ന് യുവതി ബോധരഹിതയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അപകടം പുറത്തറിയുന്നത്. ഇരുവരെയും രക്ഷപ്പെടുത്തി. യുവാവിനെ ഹെലികോപ്ടര്‍ എത്തിച്ചാണ് രക്ഷപ്പെടുത്തിയത്.






