
മുംബൈ: സച്ചിന് തെണ്ടൂല്‍ക്കറിന്റെ മകന് അര്ജുന് തെണ്ടൂല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍. ഇതാദ്യമായാണ് താരം സീനിയര്‍ ടീമില്‍ ഇടംനേടുന്നത്. ഇടംകൈയ്യന്‍ പേസ് ബോളറായ അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം മുംബൈ ടീം ചീഫ് സിലക്ടര്‍ സലില്‍ അങ്കോളയാണ് സ്ഥിരീകരിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ മുംബൈ ടീമിലാണ് അര്ജുന് തെണ്ടൂല്ക്കറിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.അര്ജുന് തെണ്ടൂല്‍ക്കറിനു പുറമെ പേസ് ബൗളര്‍ കൃതിക് ഹനഗവാഡിയാണ് ടീമില്‍ ഇടംപിടിച്ച മറ്റൊരാള്‍.
ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള 21 കാരനായ അര്ജുന് ഇതാദ്യമായാണ് സീനിയര്‍ ടീമില്‍ ഇടംപിടിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്റില്‍ മുംബൈയെ നയിക്കുന്നത്.






