
മികച്ച സ്വീകാര്യതയാണ് മൂന്നാംതലമുറ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് ഇന്ത്യയിൽ ലഭിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് വെറും രണ്ട് മാസത്തിനുള്ളിൽ പ്രീമിയം ഹാച്ച്ബാക്കിന് 35,000 ബുക്കിംഗുകളാണ് ലഭിച്ചത്. രാജ്യത്ത് ഇതുവരെ 8000 യൂണിറ്റ് കാറുകൾ വിറ്റതായും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഹ്യുണ്ടായി i20 ഒരുങ്ങിയിരിക്കുന്നത് K പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ്. പെട്രോൾ, ഡീസൽ വേരിയന്റുകളിലാണ് i20 വിപണിയിൽ ലഭ്യമാണ്. പെട്രോൾ വേരിയന്റുകൾക്ക് 6.80 ലക്ഷം രൂപ മുതൽ 11.18 ലക്ഷം വരെയാണ് വില. എന്നാൽ, ഡീസൽ മോഡലിന് 8.20 ലക്ഷം മുതൽ 10.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില എന്നാണ് റിപ്പോർട്ട്.
3,995 മില്ലീമീറ്റർ നീളവും 1,775 മില്ലീമീറ്റർ വീതിയും 1,505 മില്ലീമീറ്റർ ഉയരവും 2,580 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. മാഗ്ന, സ്പോർട്സ്, ആസ്ത, ആസ്ത (O) എന്നീ നാല് വേരിയന്റുകളിലാണ് ഹ്യുണ്ടായി i20 ലഭ്യമാണ്. പുതിയ ഫ്രണ്ട് ഗ്രിൽ, പാരാമെട്രിക് ജ്വല്ലറി ഡിസൈൻ, എൽഇഡി പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, R16 ഡയമണ്ട് കട്ട് അലോയ് വീലുക എന്നിവ സവിശേഷതകളാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് 2020 മോഡൽ i20 ഏതുന്നത്.






