
ഹാസ്യവേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ബാലു വര്‍ഗീസ്. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രന് കൂടിയാണ് ബാലു വര്‍ഗീസ്. ലാല്‍ ജോസിന്റെ 'ചാന്തുപൊട്ടി'ലൂടെയാണ് ബാലു വര്‍ഗീസ് അഭിനയ രംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.
2020-ലാണ് താരം നടിയും മോഡലുമായ എലീനയെ വിവാഹം കഴിച്ചത്. ഇരുവരും 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബാലു വര്‍ഗീസും എലീനയും. 2021 മേയില്‍ കുഞ്ഞതിഥി എത്തിച്ചേരുമെന്നും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവുന്നില്ലെന്നും ഇതൊരു സാഹസികതയുടെ ആരംഭമാണെന്നും എലീനയോടൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ബാലു കുറിച്ചു.






