
കൊല്ലം: കൊല്ലത്തു പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥർ മടങ്ങിയതായി പരാതി. കൊല്ലം പോരുവഴി പഞ്ചായത്തിന്റെ ഓഫീസാണ് ഉദ്യോഗസ്ഥർ ജോലി കഴിഞ്ഞ് പൂട്ടാതെ പോയത്.
രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് പഞ്ചായത്ത് ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്.കഴിഞ്ഞ രാത്രി മുഴുവൻ ഓഫിസ് തുറന്നു കിടക്കുകയായിരുന്നുവെന്നും പ്രസിഡന്റും ഉദ്യോഗസ്ഥരും ഓഫിലിരുന്ന് മദ്യപിച്ച ശേഷം പൂട്ടാൻ മറന്നതാണെന്നും ബിജെപി ആരോപിച്ചു.
എന്നാൽ, അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും പ്രധാന വാതിൽ പൂട്ടാൻ ഉദ്യോഗസ്ഥർ മറന്നതാണെന്നും പ്രസിഡൻ വിനു മംഗലത്ത് പ്രതികരിച്ചു.






