
തൃശൂര്‍: ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച വടക്കാഞ്ചേരി ഫ്ലാറ്റില്‍ വിജിലന്‍സിന്റെ ബല പരിശോധന തുടരുന്നു. വിജിലന്‍സ് സംഘത്തോടൊപ്പം ക്വാളിറ്റി കണ്ട്രോളര് വിഭാഗവും പരിശോധനാ സംഘത്തിലുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് സംഘമാണ് ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് കോണ്‍ക്രീറ്റ് സാംപിളുകള്‍ സംഘം ശേഖരിച്ചു.
ഓരോ ഫ്ലാറ്റിന്റേയും കോണ്‍ക്രീറ്റ് വാര്‍പ്പിന്റെ ഘനം, തൂണുകളില്‍ ഉപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതം, തൂണുകളുടെ ബലം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പരിശോധക്കയച്ച കോണ്‍ക്രീറ്റ് സാംപിള്‍ ഫലം വരാന്‍ വൈകും. ഫലം വന്നതിനുശേഷമേ വിജിലന്‍സ് തുടര്‍ നടപടികളിലേക്കു കടക്കൂ.
സ്വര്‍ണക്കടത്തു കേസിലെ പ്രതിസ്വപ്ന സുരേഷ് ലൈഫ് മിഷന് കരാറില്‍ കൈക്കൂലിയായി ഫണ്ട് കൈപ്പറ്റിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. കേസില്‍ സി.ബി.ഐ. അന്വേഷണം ഹൈക്കോടതി സ്റ്റേചെയ്തിരുന്നു.






