ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 13ന് വിതരണം തുടങ്ങാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലായി മെഗാ വാക്സിൻ സംഭരണശാലകൾ തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്നാണ് വാക്സിൻ സംസ്ഥാന സംഭരണശാലകളിലേക്കെത്തിക്കുക.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കൊ-വിൻ ആപ്പിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കേണ്ടവർ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. എന്നാൽ ആരോഗ്യ പ്രവർത്തകർ കൊ -വിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണ്ടേ ആവശ്യമില്ല. മുൻഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങൾ ആപ്പിൽ ഉണ്ടാകും. മറ്റു കോവിഡ് മുന്നണി പോരാളികളാണ് ആപ്പിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്.

29,000 കോൾഡ് സ്റ്റോറേജുകൾ മരുന്ന് സൂക്ഷിക്കാൻ സർക്കാർ തയ്യാറാക്കി കഴിഞ്ഞു. ഡ്രൈ റണിൽ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോ ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Comments