
കോഴിക്കോട്: ഞായറാഴ്ച പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കിയ നിലയില്‍. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന് കോയ(59) ആണ് കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
പന്തീരാങ്കാവ് പോലീസാണ് ഇയാളെ പിടികൂടിയത്. മൃതദേഹം ജയിലില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.






