
തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും തുറക്കാനാവില്ലെന്ന നലപാടിലാണ് ഫിലിം ചേംബര്‍. കോവിഡ് എല്ലാമേഖലയിലും കാര്യമായ നഷ്ടങ്ങള്ക്കിയടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് തിയേറ്ററുകള്‍ തുറന്നാല്‍ വീണ്ടും നഷ്ഠത്തിലേക്കാവും പോവുക. അതിനാല്‍ ആവശ്യങ്ങല്‍ അംഗീരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍.
വിനോദനികുതിഒഴിവാക്കണം, നിലവിലെ പ്രദര്‍ശന സമയങ്ങള്‍ മാറ്റണം, കാണികളുടെ എണ്ണത്തില്‍ മാറ്റം വരുത്തണം എന്നിവയാണ് ചേംബര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തല്‍.






