
ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഇതാ ഫിറ്റ്നസ് ബാൻഡ് വിപണിയിലേക്കും കടക്കുന്നു. ഈ മാസം തന്നെ വൺപ്ലസ് ഫിറ്റ്നസ് ബാൻഡ് (യഥാർത്ഥ പേര് പുറത്തുവിട്ടിട്ടില്ല) അവതരിപ്പിക്കും എന്ന് വ്യക്തമാക്കി പുതിയ ടീസർ കമ്പനി പുറത്തുവിട്ടു.അനുസരിച്ച് ഈ മാസം 11-ന് ആയിരിക്കും വൺപ്ലസ് ഫിറ്റ്നസ് ബാൻഡിന്റെ അവതരണം എന്നാണ് ടിപ്പ്സ്റ്റർമാർ നൽകുന്ന വിവരങ്ങൾ .
'ഫിറ്റ്നസിന്റെ പുതിയ മുഖം', 'ഉടൻ വരുന്നു' തുടങ്ങിയ ഹാഷ് റ്റാഗുകളുമായി എത്തിയ ടീസർ ചിത്രത്തിൽ ഫിറ്റ്നസ് ബാൻഡിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അനുസരിച്ച് വിവിധ നിറങ്ങളിലുള്ള (ബ്ലാക്ക്, നേവി, ടാൻജീറിൻ ഗ്രേ) സ്ട്രാപ്പുകളിൽ വൺപ്ലസ് ഫിറ്റ്നസ് ബാൻഡ് ലഭിക്കുമെന്നാണ് ടിപ്പ്സ്റ്റർ മുകുൾ ശർമ്മ സൂചിപ്പിക്കുന്നത്. ഷവോമിയുടെ എംഐ ബാൻഡ് സിരീസിന് സമാനമായി ദീർഘ ചതുരാകൃതിയിലുള്ള ഡയൽ ആയിരിക്കുംഇതിനും എന്ന് റിപ്പോർട്ടുണ്ട്.
24x7 ഹാർട്ട് റേറ്റ് സെൻസർ, സ്പോ 2 ബ്ലഡ് സാച്ചുറേഷൻ മോണിറ്ററിംഗ്, 1.1 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്പ്ലേ, 3-ആക്സിസ് ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ബ്ലൂടൂത്ത് 5.0, ഐപി 68 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് എന്നിവ വൺപ്ലസ് ഫിറ്റ്നസ് ബാൻഡിൽ ഉണ്ടാകുമെന്നാണ് സൂചന. 13-ൽ അധികം എക്സേർസൈസ് മോഡുകളും സ്ലീപ്പ് ട്രാക്കിംഗ് ഫീച്ചറും ബാൻഡിലുണ്ടാവും. വൺപ്ലസ് ഫിറ്റ്നസ് ബാൻഡിന് ഏകദേശം 2,500 രൂപയായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. വൺപ്ലസ് ബാൻഡ് 50 മീറ്റർ വരെ വാട്ടർപ്രൂഫ് ആണ്. 100 എംഎഎച്ച് ബാറ്ററി 14 ദിവസം വരെ സ്റ്റാൻഡ് ബൈ ടൈം നൽകുമെന്നും ടിപ്പ്സ്റ്റർ പറയുന്നു.






