കൊച്ചി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടപ്പിന് മുന്നോടിയായി 40 മണ്ഡലങ്ങിലെ സാധ്യത പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ച് ബിജെപി. പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാലിനെ ഒഴിവാക്കിയാണ് സാധ്യത പട്ടിക കേന്ദ്രത്തിന് നല്‍കിയിത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, കുമ്മനം രാജശേഖരന്, എ എന്‍ രാധകൃഷ്ണന്, എ ടി രമേശ്, സി കൃഷ്ണ കുമാര്‍, സന്ദീപ് വരിയര്‍ എന്നിവരെ സ്ഥാനാര്‍ഥികളാക്കാനാണ് തീരുമാനം.
ഒ രാജഗോപാലിന് പകരം നേമത്ത് കുമ്മനം രാജശേഖരനോ സുരേഷ് ഗോപിക്കോ ആണ് സാധ്യത. ഇവരെ കൂടാതെ പട്ടികയില്‍ സിനിമതാരമായ കൃഷ്ണകുമാറും ബിജെപി പക്ഷത്തുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍, സി വി ആനന്ദബോസ് എന്നിവരും സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
തിരുവനന്തപുരം സെന്‍ട്രലില്‍ സിനിമതാരം കൃഷ്ണകുമാറിനെയോ എസ് സുരേഷിനെയോ നിയോഗിക്കും. വി വി രാജേഷിനാണ് വട്ടിയൂര്‍ക്കാവില്‍ സാധ്യത. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കെ സുരേന്ദ്രന് കഴക്കൂട്ടത്ത് മത്സരിക്കും. തൃശ്ശൂരില്‍ സന്ദീപ് വാരിയര്‍, ബി ഗോപാലകൃഷ്ണന്, അനീഷ് കുമാര്‍ എന്നിവര്‍ക്കാണ് സാധ്യത. ഈ മാസം തന്നെ 40 മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.






